വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ച സംഭവം…. ഒരാള്‍ പിടിയില്‍…

വാഹന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തെന്ന കേസിൽ ഒരാള്‍ പിടിയില്‍. കിണാശേരി സ്വദേശി രവീന്ദ്രനാണ്(49) പൊലീസിന്റെ പിടിയിലായത്. ഹേമാംബിക നഗര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. മെയ് 28-നാണ് കഞ്ചിക്കോട് സ്വദേശി ബിനുവിനെ ബന്ധുവായ കിരണിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. മര്‍ദ്ദിച്ച് അവശനാക്കിയ ബിനുവിനെ തടവില്‍ പാര്‍പ്പിച്ച സംഘം 15 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. കേസില്‍ അഞ്ച് പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.



