ചെറുതോണിയിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി

ചെറുതോണിയിൽ നിന്ന് ദമ്പതികളെ കാണാനില്ലെന്ന് പരാതി. രാജേന്ദ്രൻ, മിനി എന്നിവരെ കാണാനില്ലെന്നാണ് പരാതി. കഴിഞ്ഞമാസം 27നാണ് ഇരുവരും വീടുവിട്ടിറങ്ങിയത്. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണുള്ളത്.
മകനുമായുള്ള കുടുംബ പ്രശ്‌നത്തെ തുടർന്നാണ് ഇരുവരും വീടുവിട്ടിറങ്ങിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം. കുടുംബം ഇടുക്കി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



