‘മേയർ കെയർ’ ബാഗിൽ മോദിയുടെയും വി വി രാജേഷിന്റെയും ചിത്രം; കോർപറേഷനെതിരെ രാഷ്ട്രീയ ആയുധമാക്കി സിപിഎം

നഗരസഭയുടെ ‘മേയർ കെയർ’ പദ്ധതിയുടെ ഭാഗമായി നിർധനരായ സ്കൂൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പഠനോപകരണങ്ങൾ രാഷ്ട്രീയ വിവാദത്തിലേക്ക്. വിതരണം ചെയ്ത സ്കൂൾ ബാഗുകളുടെ കവറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെയും ചിത്രങ്ങൾ പതിപ്പിച്ചതാണ് പുതിയ തർക്കങ്ങൾക്ക് വഴിതിരിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിലായിരുന്നു സ്കൂൾ ബാഗും നോട്ട്ബുക്കും വിതരണം ചെയ്തത്.

ബാഗിൻറെ കവറിലായി മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സിപിഎം കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർ എന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷൻ ഫണ്ടിൽ നിന്നും പണം ഉപയോഗിയ്ക്കാതെ 5000 സ്കൂൾ കുട്ടികൾക്ക് ബാഗും മറ്റ് പഠനോപകരണങ്ങളും നൽകിയ പരിപാടിയാണിതെന്നും ബാഗിനൊപ്പമുള്ള കവറിലെ ചിത്രം നീക്കം ചെയ്യാവുന്നതാണെന്നുമാണ് ബിജെപി അനുകൂലികളുടെ മറുപടി.

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്ക് കോർപറേഷൻറെ മേയർ കെയർ പദ്ധതിയുടെ പേരിൽ വിതരണം ചെയ്ത സ്കൂൾ ബാഗുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും തിരുവനന്തപുരം മേയർ വി വി രാജേഷിൻറെയും ചിത്രം പതിപ്പിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലെ നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണത്തിലായിരുന്നു സ്കൂൾ ബാഗും നോട്ട്ബുക്കും വിതരണം ചെയ്തത്.

ബാഗിൻറെ കവറിലായി മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സിപിഎം കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർ എന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷൻ ഫണ്ടിൽ നിന്നും പണം ഉപയോഗിയ്ക്കാതെ 5000 സ്കൂൾ കുട്ടികൾക്ക് ബാഗും മറ്റ് പഠനോപകരണങ്ങളും നൽകിയ പരിപാടിയാണിതെന്നും ബാഗിനൊപ്പമുള്ള കവറിലെ ചിത്രം നീക്കം ചെയ്യാവുന്നതാണെന്നുമാണ് ബിജെപി അനുകൂലികളുടെ മറുപടി.

Related Articles

Back to top button