‘വ്യാഖ്യാനപടുക്കൾക്ക് നല്ല നമസ്കാരം’, നവീൻ ബാബു കേസിലെ പ്രതികരണം ചിലർ വളച്ചൊടിച്ച് വ്യാഖ്യാനങ്ങൾ ചമച്ചു

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടുന്നതിൽ താൻ നടത്തിയ പ്രതികരണം ചിലർ വളച്ചൊടിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ‘പറഞ്ഞകാര്യം വളച്ചൊടിച്ചും അതിനുമേൽ വ്യാഖ്യാനങ്ങൾ ചമച്ചും ചിലർ സായൂജ്യമടയുന്നുണ്ട്’ ‘വ്യാഖ്യാന പടുക്കൾക്ക് നല്ല നമസ്കാരം’എന്ന് രാഗേഷ് ഫേസ്ബുക്കിൽ കുറിച്ചു. ഞങ്ങൾക്കെന്തോ സിബിഐപ്പേടി ബാധിച്ചു എന്നാണ് ചിലരുടെ വ്യാഖ്യാനം. വ്യാഖ്യാനപടുക്കളോട് പറയാനുള്ളത് ഒറ്റകാര്യം മാത്രമാണ്. സിപിഐഎമ്മിന് ഇതിൽ ഭയക്കേണ്ടതായ ഒരു കാര്യവുമില്ല- രാഗേഷ് പറയുന്നു.

Related Articles

Back to top button