എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നു’….അന്‍സിബയുടെ ആരോപണങ്ങളില്‍ ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസ്സന്റെ നിയമനടപടി നീക്കങ്ങളോട് പ്രതികരിച്ച് നടന്‍ ടിനി ടോം. എല്ലാം ദൈവത്തിന് വിട്ടുകൊടുക്കുന്നുവെന്നായിരുന്നു ടിനി ടോമിന്റെ പ്രതികരണം. സുഹൃത്തുക്കള്‍ക്കൊപ്പം കൊച്ചി കറുകപ്പിള്ളിയില്‍ ഒരു സ്വകാര്യ ചടങ്ങിനെത്തിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു ടിനിയുടെ പ്രതികരണം.

ടിനിടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്‍സിബ ആവര്‍ത്തിച്ചിരുന്നു. ടിനി ടോം തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും മതതീവ്രവാദി എന്ന് വിളിച്ചെന്നുമുള്ള ആരോപണങ്ങള്‍ അന്‍സിബ തുറന്നു പറഞ്ഞിരുന്നു. തന്നെ ജിഹാദി എന്ന് വിളിച്ചുവെന്നും ഇക്കാരണങ്ങളാലാണ് അമ്മയില്‍ നിന്ന് താന്‍ രാജിവെച്ചതെന്നുമായിരുന്നു അന്‍സിബയുടെ പ്രതികരണം.

Related Articles

Back to top button