മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി….

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വിവിധ ജില്ലകളുടെ ചുമതല നല്‍കികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ജില്ലകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഏകോപനത്തിനുമായാണ് മന്ത്രിമാര്‍ക്ക് ജില്ലകളുടെ ചുമതലകള്‍ നല്‍കിയത്.

സി പി ജോണിനാണ് തിരുവനന്തപുരം ജില്ലയുടെ ചുമതല. ഷിബു ബേബി ജോണിന് കൊല്ലം ജില്ലയുടെയും പി സി വിഷ്ണുനാഥിന് പത്തനംതിട്ട ജില്ലയുടെയും ചുമതല നല്‍കി. എം ലിജുവിനാണ് ആലപ്പുഴ ജില്ലയുടെ ചുമതല. കോട്ടയത്തിന്റെ ചുമതല മോന്‍സ് ജോസഫിനും ഇടുക്കിയുടെ ചുമതല അനൂപ് ജേക്കബിനും എറണാകുളത്തിന്റെ ചുമതല റോജി എം ജോണിനും നല്‍കി. ഒ ജെ ജനീഷിനാണ് തൃശ്ശൂരിന്റെ ചുമതല.

Related Articles

Back to top button