റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം….

മലപ്പുറം: റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് മൂന്ന് വയസ്സുകാരൻ ദാരുണമായി മരണപ്പെട്ടു. അരീക്കോട് സ്വദേശി ആസിഫിന്റെ മകൻ ഇവാൻ ആസിഫ് ആണ് മരിച്ചത്. മലപ്പുറം ഊർങ്ങാട്ടരിയിലെ ‘കൊക്കോ വില്ല’ റിസോർട്ടിലാണ് അപകടം സംഭവിച്ചത്. കുടുംബത്തോടൊപ്പം റിസോർട്ടിലെത്തിയതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടയിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ച് കുഞ്ഞ് സ്വിമ്മിംഗ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് റിസോർട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ നിലയിൽ കണ്ടെത്തുന്നത്. പൂളിൽ നിന്നും ഉടൻ തന്നെ പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു.

Related Articles

Back to top button