കടയ്ക്കാവൂരില്‍ ട്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

65 നും 70 നും ഇടയിൽ പ്രായമുള്ള പുരുഷനാണ് മരിച്ചത്. വെള്ള ഷർട്ടും പച്ച ലുങ്കിയുമാണ് വേഷം. സമീപത്തു നിന്ന് കണ്ണട ലഭിച്ചു. കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷൻ സമീപത്തായാണ് സംഭവം. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കൊച്ചുവേളി പോർബന്ധർ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ആളെക്കുറിച്ച് കൂടുതൽ വിവരം ലഭിക്കുന്നവർ കടക്കാവൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button