ബിജെപിയിൽ പുനഃസംഘടനയ്ക്ക് നീക്കം; കെ സുരേന്ദ്രന് ദേശീയ പദവിക്ക് സാധ്യത

ബിജെപിയുടെ ദേശീയ-സംസ്ഥാന തലങ്ങളിൽ ഉടൻ തന്നെ വ്യാപക പുനഃസംഘടന നടക്കാനൊരുങ്ങുന്നതായി സൂചന. ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ജൂൺ മധ്യത്തോടെ പുതിയ ദേശീയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് കെ. സുരേന്ദ്രൻ ഉൾപ്പെടെ നിരവധി നേതാക്കൾക്ക് ദേശീയ തലത്തിൽ പുതിയ ചുമതലകൾ ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്നു. നിലവിൽ എ.പി. അബ്ദുള്ളക്കുട്ടി, അനിൽ ആന്റണി എന്നിവരാണ് കേരളത്തിൽ നിന്നുള്ള ദേശീയ ഭാരവാഹികൾ. അതേസമയം ശോഭാ സുരേന്ദ്രൻ, ജോർജ് കുര്യൻ, പത്മജ വേണുഗോപാൽ എന്നിവരുടെ പേരുകളും പുതിയ പട്ടികയിൽ പരിഗണനയിലുണ്ടെന്നാണ് വിവരം.



