അൻസിബയുടെ ആവശ്യം നടക്കില്ലെന്ന് ‘അമ്മ’ സെക്രട്ടറി…

കൊച്ചി: താര സംഘടനയിലെ തർക്കത്തിൽ തന്റെ പരാതി കേൾക്കാൻ നിഷ്പക്ഷമായ പ്രത്യേക സമിതി രൂപീകരിക്കണമെന്ന രാജിവച്ച ജോയിന്റ് സെക്രട്ടറിയും നടിയുമായ അൻസിബ ഹസന്‍റെ ആവശ്യം ‘അമ്മ’പരിഗണിച്ചേക്കില്ല. ഓരോരുത്തർ പറയുന്നത് പോലെ പ്രവർത്തിക്കൽ അല്ലല്ലോ അമ്മയുടെ രീതി എന്ന് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ പ്രതികരിച്ചു. തന്‍റെ പരാതിയെക്കുറിച്ച് കേൾക്കാൻ രമേഷ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, മാലാ പാര്‍വതി എന്നിവർ ഉൾപ്പെടുന്ന സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. അതേസമയം അൻസിബ നൽകിയ പരാതികളിൽ പൊലീസിന്റെ തുടർ നടപടികൾ ഇന്നറിയാം.

Related Articles

Back to top button