മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി സിദ്ദരാമയ്യ….പകരം ഹൈക്കമാൻ്റ് മുന്നോട്ടുവച്ച രാജ്യസഭ സീറ്റ് നിരസിച്ചു….

കർണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് പകരമായി കോൺഗ്രസ് ഹൈക്കമാൻഡ് മുന്നോട്ട് വച്ച രാജ്യസഭാ സീറ്റ് സിദ്ധരാമയ്യ നിരസിച്ചതായി റിപ്പോർട്ട്. ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ തനിക്ക് താൽപ്പര്യമില്ലെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂന്ന് വർഷമായി കർണാടക മുഖ്യമന്ത്രിയാണ് സിദ്ധരാമയ്യ. ഈ സ്ഥാനം ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കൈമാറാനാണ് ഹൈക്കമാൻഡ് നിർദ്ദേശം.കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ദില്ലിയിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് രാജിക്കാര്യത്തിൽ തീരുമാനമായത്.

Related Articles

Back to top button