‘ഇഡി’ക്ക് കരുത്ത് കൂടും; ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്രം

രാജ്യത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്ര സർക്കാർ. വിവിധ വിഭാഗങ്ങളിൽ 60 ശതമാനത്തോളം ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടും. അന്വേഷണ ഉദ്യോഗസ്ഥരും ജീവനക്കാരുമായി 1,200ലധികം പേരെ കൂടി നിയമിക്കാൻ കേന്ദ്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. ഇതിനായി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി.

കഴിഞ്ഞ 15 വർഷത്തിന് ശേഷമാണ് ഇഡിയിൽ കേഡർ പുനസംഘടന നടക്കുന്നത്. എക്സിക്യൂട്ടീവ്, ലീഗൽ, അഡ്ജുഡിക്കേഷൻ, സിസ്റ്റംസ്, മിനിസ്റ്റീരിയൽ, സെക്യൂരിറ്റി, സപ്പോർട്ട് സ്റ്റാഫ് എന്നീ ആറ് കേഡറുകളിലാണ് പുതിയ നിയമനം നടത്തുന്നത്. രാജ്യവ്യാപകമായി നിലവിൽ 2,029 ഉദ്യോഗസ്ഥരാണ് ഇഡിക്ക് ഉള്ളത്. ഇത് 3,256 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.

Related Articles

Back to top button