മാവേലിക്കര കറ്റാനത്ത് വൻ തീപിടുത്തം, നാല് കടകൾ പൂർണ്ണമായി കത്തി

കറ്റാനം ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടുത്തം. വലിയവീട്ടിൽ ബിൾഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് തീപിടുത്തമുണ്ടായത്. 4 കടകൾ പൂർണ്ണമായി കത്തിയമർന്നു. ഒന്നര മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. അടുത്തടുത്ത കടകളിലേക്ക് തീ പടരുന്നതിനാൽ നിയന്ത്രിക്കാൻ സാധിക്കുന്നില്ല. 5 യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റ് തീയണക്കാനുള്ള ശ്രമം നടത്തുമ്പോഴും തീ ആളിപ്പടരുന്ന കാഴ്ചയാണ്. വലിയവീട്ടിൽ ഫാൻസി ഷോപ്പിലാണ് ആദ്യം തീ പടർന്നത്. തുടർന്ന് മെട്രോ എന്ന കടിലേക്കും ഒരു ജിനേഷ്യത്തിലേക്കും തീ പടർന്നു. മൂന്ന് സ്ഥാപനങ്ങളും പൂർണ്ണമായി കത്തി നശിച്ചിട്ടുണ്ട്.
മാവേലിക്കര, കായംകുളം അടൂർ യൂണിറ്റുകളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണക്കാനുള്ള ശ്രമത്തിലാണ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി യൂണിറ്റുകളും ഉടൻതന്നെ സ്ഥാലത്തേക്ക് എത്തിച്ചേരും. കടകളുടെ സമീപത്തേക്ക് അടുക്കാൻ പറ്റാത്ത തരത്തിൽ തീ പടരുകയാണ്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. ആളപായം ഉണ്ടോ എന്നും വ്യക്തമല്ല. രണ്ട് മണിക്കൂറായി അടുർ – കായംകുളം റോഡിലെ ഗതാഗതം സ്തംഭിച്ചിട്ടുണണ്ട്. മന്ത്രി എം.ലിജു, മാവേലിക്കര എം.എൽ.എ എം.എസ് അരുൺകുമാർ എന്നിവർ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. വൻ ജനക്കൂട്ടമാണ് രാത്രി 10 മണിക്കും ഇവിടെ തടിച്ച് കൂടിയിട്ടുള്ളത്.



