EDയുടെ റെയ്ഡ് വിവരം അറിഞ്ഞിരുന്നില്ല… തിരുവനന്തപുരത്ത് നടന്നത് ആസൂത്രിത ആക്രമണം…. മന്ത്രി രമേശ് ചെന്നിത്തല….

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലും മറ്റ് കേന്ദ്രങ്ങളിലും ഇ ഡി റെയ്ഡ് നടക്കുമെന്ന ഒരു വിവരവും കേരള പൊലീസിന് ലഭിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ ഡി ഇക്കാര്യം കേരള പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂറായോ അതിന് ശേഷമോ അറിയിച്ചിരുന്നില്ല. റെയ്ഡ് ആരംഭിച്ചതിന് പിന്നാലെ പിണറായിലും കോഴിക്കോടുമടക്കം ആളുകൾ തടിച്ച് കൂടിയതിന് പിന്നാലെ പൊലീസ് ക്രമസമാധാനം നിലനിർത്താൻ സ്വമേധയാ എത്തുകയായിരുന്നു. ഇവിടങ്ങളിൽ ഒരു പ്രശ്‌നവുമില്ലാതെ ഇ ഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് മടങ്ങി.

അതേസമയം തിരുവനന്തപുരത്ത് ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായത്. ബോധപൂർവം അക്രമം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐഎം പ്രവർത്തകർ പ്രവർത്തിച്ചത്. അക്രമം നടത്തിയ ആളുകൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Back to top button