പരാതിക്കാരനായ ഷോണ്‍ ജോര്‍ജിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്.,സംഘര്‍ഷം…

കോട്ടയം: സിഎംആർഎൽ-എക്‌സാലോജിക് പരാതിക്കാരനായ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രദേശത്ത് ബിജെപി പ്രവര്‍ത്തകരും തടിച്ച് കൂടിയിരുന്നു. ഡിവൈഎഫ്‌ഐ – ബിജെപി പ്രവര്‍ത്തകര്‍ തമ്മിൽ നേര്‍ക്കുനേര്‍ വരുന്ന സാഹചര്യമുണ്ടായി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ അവരെ പരിഹസിക്കുന്ന തരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂകിവിളിക്കുന്ന സ്ഥിതി ഉണ്ടായി. പരസ്പരം പോര്‍വിളി ഉയർത്തുകയും ചെയ്തു. കൊടി ദണ്ഡയില്‍ കെട്ടി, വടികളും മറ്റുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിച്ചത്. ഡിവൈഎസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നു.

Related Articles

Back to top button