‘പാര്‍ട്ടി വിടാനൊരുങ്ങിയെന്ന് വ്യാജ പ്രചാരണം’, വ്യക്തി അധിക്ഷേപത്തിനെതിരെ ടി എന്‍ പ്രതാപന്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി

വ്യക്തി അധിക്ഷേപത്തിനെതിരെ എ ഐ സി സി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പാര്‍ട്ടി വിടാനൊരുങ്ങി ടി.എന്‍.പ്രതാപന്‍ എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ഫോട്ടോ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന റെഡ് ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന പേരിലുള്ള പ്രൊഫൈലിലാണ് ആദ്യമായി ഇക്കാര്യം പോസ്റ്റ് ചെയ്തതെന്ന് ടി.എന്‍.പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. അഭിലാഷ് അപ്പു അഭിലാഷ് എന്നയാളുടെ പോസ്റ്റാണ് പിന്നീട് വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടത്.

Related Articles

Back to top button