ഷുഹൈബ് വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി ഉത്തരവ് ആണ് ഹൈക്കോടതി റദ്ദാക്കിയത്. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള 17 പ്രതികളുടെ ജാമ്യം ഇന്നലെയാണ് തലശ്ശേരി അഡിഷണൽ സെഷൻസ് കോടതി റദ്ദാക്കിയത്. ഈ ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളത്. ജഡ്ജ് റൂബി കെ ജോസ് ആണ് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.

കഴിഞ്ഞയാഴ്ചയാണ് ഷുഹൈബ് കേസില്‍ വിചാരണ ആരംഭിച്ചത്. സംഭവം നടന്ന എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികൾ അപ്പീൽ നൽകിയിരുന്നു. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെയും സമീപിച്ചു. ഈ സാഹചര്യത്തിൽ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്. സിപിഎം നേതാക്കളും പ്രവർത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും കോടതിയിൽ എത്തിയിരുന്നു.

2018 ഫെബ്രുവരി 18ന് രാത്രി പത്തരയ്ക്ക് ആയിരുന്നു കേസിനാസ്പദമായ സംഭവം. മട്ടന്നൂർ കീഴൂർ തെരുവിലെ ഉറി എന്ന തട്ടുകടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്നു ഷുഹൈബ്. ഈ സമയം മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സിപിഎം പ്രവർത്തകർ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിക്കവെ ഷുഹൈബിന്റെ സുഹൃത്തുക്കളായ നൗഷാദ്, റിയാസ് എന്നിവർക്കും പരുക്കേറ്റിരുന്നു. കെ. പത്മനാഭൻ ആയിരുന്നു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ

Related Articles

Back to top button