അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവുകൾ…

പത്തനംതിട്ട: അടൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ മതം മാറണമെന്ന് പ്രതിയായ ആൺസുഹൃത്ത് അരുൺകുമാർ ഷഹനയെ ഭീഷണിപ്പെടുത്തി. മൊബൈൽ ഫോണിൽ ഷഹനയുടെ സ്വകാര്യ ചിത്രങ്ങളും പ്രതി അരുൺകുമാർ പകർത്തിയിരുന്നു. സ്വകാര്യ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് അരുൺ കുമാർ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

തന്നെ വിവാഹം കഴിക്കണമെന്ന് അരുൺ കുമാർ ഷഹനയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷഹന വിവാഹത്തെ എതിർത്തുവെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അരുൺ കുമാറിൻ്റെ സ്വഭാവ ദൂഷ്യം മനസ്സിലാക്കി ഷഹന വിവാഹത്തെ എതിർക്കുകയായിരുന്നു. വിവാഹത്തെ എതിർത്തതിനെ തു‍ടർന്ന് അരുൺ കുമാർ ഷഹനയെ മർദ്ദിക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പൊലീസ് അരുൺ കുമാറിനെ അറസ്റ്റ് ചെയ്തു. ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു ഷഹന.

Related Articles

Back to top button