കാട്ടാന ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം

പുത്തുമല കശ്മീരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. കശ്മീർ സ്വദേശി ജെസി ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം. ജെസിയും ഭർത്താവ് ഷാജിയും രാവിലെ ജോലിക്ക് പോകുന്നതിനിടെ ആയിരുന്നു ആക്രമണം.പ്രധാന റോഡിനോട് ചേർന്നുള്ള ഭാഗത്തുവെച്ചാണ് ആക്രമണമുണ്ടായത്. ജെസിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് ഷാജിക്ക് ആക്രമണത്തിൽ പരിക്കേറ്റു.


