കാറിന് തീപിടിച്ച് ​ഗർഭിണി മരിച്ച സംഭവത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു; രജിൻലാൽ മരിച്ചത്…

കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ചെറുവണ്ണൂർ പൂവുത്തുംചാലിൽ സ്വദേശി രജിൻ ലാലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. രജിന്റെ ഭാര്യ സോന മെയ് 15-ന് തന്നെ മരണപ്പെട്ടിരുന്നു. ആറുമാസം ഗർഭിണിയായിരുന്നു സോന.

പാലേരി കുയിമ്പിൽ കള്ളിക്കണ്ടി മീത്തൽ സ്വദേശിനിയായ സോന കാറിന് തീകൊളുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ദമ്പതികൾക്കിടയിൽ നേരത്തേ കുടുംബപ്രശ്നങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

മെയ് 15-ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ചെറുവണ്ണൂരിൽ നിന്ന് കക്കറമുക്ക് റോഡിലൂടെ സഞ്ചരിക്കുമ്പോൾ എടോളിത്താഴെ ഭാഗത്ത് എത്തിയപ്പോൾ കാർ അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു.

ആ സമയത്ത് പിൻസീറ്റിലായിരുന്ന സോനയെ രക്ഷപ്പെടുത്താൻ രജിൻ ലാൽ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ അതിവേഗം പടർന്നതോടെ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. സോന സംഭവസ്ഥല്തതുവെച്ചു തന്നെ മരിച്ചു. ചികിത്സയിലായിരുന്ന രജിൻ ലാൽ ദിവസങ്ങൾക്കുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button