നീറ്റ് ചോദ്യപേപ്പർ ചോർച്ച…ഫിസിക്‌സ് പേപ്പർ ചോർത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ…

രാജ്യത്തെ പിടിച്ചുലച്ച നീറ്റ്- യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ പ്രതിയെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. പൂനെയിലെ സേത്ത് ഹീരലാൽ സറഫ് പ്രശാലയിലെ ജീവനക്കാരിയായ മനീഷ സഞ്ജയ് ഹവിൽദാറാണ് അറസ്റ്റിലായത്. ഫിസിക്‌സ് ചോദ്യപേപ്പർ ചോർത്തിയതുമായി ബന്ധപ്പെട്ടാണ് ഇവരെ പിടികൂടിയത്.നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട ഒരു വിദഗ്ധയായി മനീഷ ഹവിൽദാറെ നിയമിച്ചിരുന്നു. സിബിഐ അന്വേഷിക്കുന്ന ചോദ്യപേപ്പർ ചോർച്ചാ ശൃംഖലയിലെ മറ്റൊരു പ്രതിക്ക് ഫിസിക്‌സ് ചോദ്യങ്ങൾ കൈമാറുന്നതിൽ ഇവർ കേന്ദ്രബിന്ദുവായി പ്രവർത്തിച്ചുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

Related Articles

Back to top button