കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം

കൊക്രോച്ച് ജനതാ പാർട്ടിയുടെ പേരിൽ മനുഷ്യച്ചങ്ങലക്ക് ആഹ്വാനം. പിന്നാലെ മുന്നറിയിപ്പുമായി കർണാടക പൊലീസ് രംഗത്തെത്തി. മറ്റന്നാൾ ബെംഗളൂരു ടൗൺഹാൾ പരിസരത്താണ് മനുഷ്യച്ചങ്ങല. കോക്ക്റോച്ച് ജനതാ പാർട്ടി കർണാടക എന്ന സാമൂഹിക മാധ്യമ പേജിലാണ് ആഹ്വാനം. നിയമവരുദ്ധ കൂട്ടായ്മയിൽ പങ്കെടുക്കരുതെന്ന് കർണാടക പൊലീസ് അറിയിച്ചു. പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. സിജെപി കർണാടക പേജ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും നിർദേശം നൽകി. ഹൈക്കോടതി നിർദേശമുള്ളതിനാൽ ഫ്രീഡം പാർക്കിൽ മാത്രമേ പ്രതിഷേധം അനുവദിക്കാനാവൂ എന്നും പൊലീസ് അറിയിച്ചു.



