മലയാലപ്പുഴയിൽ തെരുവുനായ് ആക്രമണം…അഞ്ചുപേർക്ക് കടിയേറ്റു…

പത്തനംതിട്ട: മലയാലപ്പുഴയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ചുപേരെ തെരുവുനായ് ആക്രമിച്ചു. മലയാലപ്പുഴ താഴം, പ്ലാവറ പടി ഭാഗത്താണ് തെരുവുനായ് ആളുകളെ കടിച്ചത്. നായ്ക്കു പേവിഷ ബാധ സംശയിക്കുന്നുണ്ട് . ഒരു നായെ നാട്ടുകാർ പുതുക്കുളം ഭാഗത്തുവെച്ച് തല്ലിക്കൊന്നിരുന്നു. പരിശോധനാഫലം ലഭിച്ചാലേ പേവിഷബാധ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Back to top button