നെടുങ്കണ്ടത്ത് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം…

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലിട്ട ഒരു കമന്റ് ഒടുവിൽ കലാശിച്ചത് രാഷ്ട്രീയ സംഘർഷത്തിൽ. ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായാണ് പരാതി.

യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ബിബിൻ അമ്മഞ്ചേരി, കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ സജി, കെ എസ് യു മണ്ഡലം ഭാരവാഹി അലൻറ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അലൻറ് ജോസ് ചികിത്സയിലാണ്. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് പോസ്റ്റിന് കമൻറ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. അക്രമണവുമായി ബന്ധമില്ലെന്ന് ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ അറിയിച്ചു. പരാതിയിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.

    Related Articles

    Back to top button