യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു

മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫിൻറെ പുതിയ മന്ത്രിസഭ ഇന്ന് അധികാരമേൽക്കുകയാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. ഘടകകക്ഷികൾ ഉൾപ്പെടെ യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരാണുള്ളത്. ലീഗിലെ അഞ്ചു മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലെ ഓരോ മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കളും മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.



