തുടർച്ചയായ തോൽവികൾക്ക് ശേഷം നേടിയ വൻ വിജയം..ലിജുവിന്റെ രാഷ്ട്രീയയാത്ര…

മൂന്ന് തുടർപരാജയങ്ങൾ. മത്സരരംഗത്ത് ഇനിയൊരു അവസമുണ്ടാകുമോയെന്നുപോലും തോന്നിപ്പിച്ച സന്ദർഭം. കായംകുളത്ത് മത്സരിക്കാൻ പാർട്ടി നിയോഗിച്ചപ്പോൾ വോട്ട‍ർമാർക്ക് മുന്നിൽ വിതുമ്പിയ നിമിഷങ്ങൾ. ഒടുവിൽ കായംകുളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ മന്ത്രിക്കസേരയിലേക്ക്. തുടർച്ചയായ തോൽവികൾക്ക് ശേഷം നേടിയ വൻ വിജയത്തിന്റെ മധുരം അൽപം കൂടുതലാണ് എം ലിജുവിന്.

32 – മത്തെ വയസ്സിൽ കന്നിയങ്കത്തിൽ അമ്പലപ്പുഴയിൽ ജി.സുധാകരനോട് തോറ്റ് തുടങ്ങിയതാണ് നിയമസഭ പോരാട്ട ചരിത്രം. തോൽവി മുന്നിൽക്കണ്ട പോരാട്ടങ്ങളിലൊക്കെ പാർട്ടി പറഞ്ഞതനുസരിച്ച് മത്സരിച്ചു. അങ്ങനെ അമ്പലപ്പുഴയിൽ രണ്ട് തവണയും കായംകുളത്ത് രണ്ട് തവണയുമായി നിയമസഭാ പോരാട്ടം. ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തലയുടെ രാഷ്ടീയ അനുയായിയായി തുടങ്ങി കെസി വേണുഗോപാൽ പക്ഷക്കാരനായി കായംകുളത്ത് എത്തി നിൽക്കുന്നതാണ് ലിജുവിന്‍റെ ഗ്രൂപ്പ് രാഷ്ട്രീയം. ഇപ്പോൾ മന്ത്രിക്കസേരയിലേക്കും.

Related Articles

Back to top button