കോൺഗ്രസ് ഓഫീസിൽ കള്ളന്മാ‍ർ കയറി മോഷ്ടിച്ചത്….

ഛത്തീസ്ഗഡിൽ കള്ളന്മാരെക്കൊണ്ട് പൊറുതിമുട്ടി കോൺഗ്രസ് ജില്ലാ ഓഫീസ്. അംബികാപുരിലെ ഗാന്ധി ചൗക്ക് മേഖലയിൽ സ്ഥിതിചെയ്യുന്ന കോൺ​ഗ്രസ് ഓഫീസായ രാജീവ് ഭവനിൽനിന്ന് 72 ടാപ്പുകൾ കള്ളന്മാ‍ർ മോഷ്ടിച്ചു. ഒരുലക്ഷം രൂപ വിലവരുന്ന ടാപ്പുകളാണ് മോഷണം പോയത്. മോഷ്ടാക്കൾ തറയിൽ ‘ഐ ലവ് യു’ എന്ന് എഴുതിയ ശേഷമാണ് കടന്നുകള‍ഞ്ഞത്. ഇത് മൂന്നാം തവണയാണ് രാജീവ് ഭവനിൽ കള്ളന്മാ‍ർ കയറുന്നത്.

നഗരത്തിലെ വിഐപി മേഖലയായി കണക്കാക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് മോഷണം നടന്നത്. രാവിലെ കോൺഗ്രസ് പ്രവർത്തകർ ഓഫീസിലെത്തിയപ്പോഴാണ് ശുചിമുറികളിലെ ടാപ്പുകൾ മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്.

Related Articles

Back to top button