അഞ്ച് മന്ത്രിമാർ, കുഞ്ഞാലിക്കുട്ടിയും ഷാജിയും പട്ടികയിൽ… ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണ…. നാളെ പ്രഖ്യാപനം

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനങ്ങൾ മുസ്ലീം ലീഗിന് ലഭിക്കുമെന്ന് സൂചന. ഇന്ദിരാ ഭവനിൽ നടന്ന നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായത്. എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം സംബന്ധിച്ച് കോൺഗ്രസ് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ല.പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി, പാറക്കൽ അബ്ദുള്ള, എൻ. ഷംസുദ്ദീൻ, വി.ഇ. ഗഫൂർ എന്നിവരെയാണ് ലീഗ് നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നത്. ഇതിൽ വി.ഇ. ഗഫൂറിന് പകരം എ.കെ.എം. അഷ്‌റഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്. നേതൃയോഗത്തിലെ തീരുമാനപ്രകാരം പി.കെ. ബഷീറിനെ ഇത്തവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ല എന്നാണ് വിവരം. എല്ലാ ഘടകകക്ഷികളുമായുള്ള ചർച്ചകൾ പൂർത്തിയായാൽ മാത്രമേ യുഡിഎഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുള്ളൂ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നാളെയും ചർച്ചകൾ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം നാളെയുണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന.

Related Articles

Back to top button