വിഡിഎസ് സർക്കാരിന്റെ സത്യപ്രതിജ്ഞ; തലസ്ഥാനത്ത് ഗതാഗത ക്രമീകരണം, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായി അന്നേദിവസം രാവിലെ 7 മണി മുതൽ ആണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വെച്ച് ആണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. നിർദേശിച്ചിട്ടുളള പാർക്കിങ് ഏരിയകളിൾ വേണം വാഹനങ്ങൾ പാർക്ക് ചെയ്യാനെന്ന നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.



