കൊച്ചിയിലെ അവയവക്കടത്തിൽ നിർണായക വിവരം…വിദേശത്തേക്ക് മനുഷ്യക്കടത്തും….

കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖകൾ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യാജരേഖ ചമച്ചുള്ള അവയകൈമാറ്റത്തിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി പോലീസിന് സൂചന. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സെന്റർ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം ആഴത്തിലുള്ള അന്വേഷണം തുടങ്ങി. ഇത് സങ്കീർണമായ കേസാണെന്നും അന്വേഷണത്തിന് സമയം വേണമെന്നും സംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി പറഞ്ഞു.

വ്യാജ രേഖ ചമച്ച് അവയവ കടത്ത് നടത്തിയ കേസിൽ 2024 ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ‘സ്റ്റെമ്മ ക്ലബ്’ നു സമാനമായ തട്ടിപ്പ് ആണ് നിലവിലെ കേസിൽ മുഖ്യ പ്രതി നജീബിന്റെ കല്ലട്രാസ് എന്ന സ്ഥാപനം വഴിയും നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്തിനായി സ്റ്റെമ്മ ക്ലബ് ഉടമ മധു ജയ കുമാർ വിദേശ രാജ്യത്തേക്ക് മനുഷ്യക്കടത്ത് നടത്തിയാതായി കണ്ടെത്തിയിരുന്നു. നജീബും വ്യാജ രേഖകൾ ചമച്ച് പാവപെട്ട ആളുകളേ വിദശത്ത് എത്തിച്ചതായാണ് സംശയം.

Related Articles

Back to top button