കൈയിൽ കിട്ടിയ കള്ളനെ കസ്റ്റഡിയിൽ എടുക്കാതെ ഓടിച്ച്​ വിട്ടു, കള്ളൻ വേറെ വീട്ടിൽ മോഷണത്തിന് കയറി; പൊലീസിനെതിരെ പരാതി

കൊച്ചിയിൽ മോഷ്ടാവിനെ പൊലീസ്​ ഓടിച്ച്​ വിട്ടതായി പരാതി. പൊലീസിന്റെ കൈയിൽ കിട്ടിയ കള്ളനെ കസ്റ്റഡിയിൽ എടുക്കാതെ വെറുതെ വിട്ടെന്നാണ് പരാതി. ഇതേ മോഷ്ടാവ് വീണ്ടും മോഷണനെത്തിയതാണ് കൂടുതൽ പ്രശ്നത്തിലേക്ക് വഴിവച്ചത്. വീട്ടുകാർ ഉണർന്നപ്പോൾ കള്ളൻ ഓടി രക്ഷപെടുകയും ചെയ്തെന്നും പ്രദേശവാസികൾ പറയുന്നു.

ഇന്ന്​ പുലർച്ച 1.30ന്​ ആലുവ മണപ്പുറം ശിവ ടെംപിൾ റോഡിൽ എറണാകുളം റൂറൽ എസ്​പിയുടെ വീടിന്​ സമീപമാണ് സംഭവം. കമ്പി പാര ഉപയോഗിച്ച് പിൻ വാതിലും, ജനലുകളും തകർത്താണ് അകത്തു കടന്നത്. വീട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.
വിവരം അറിഞ്ഞ അയൽവാസികൾ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു​.

പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കാതെ അവിടെ നിന്ന് ഓടിച്ചുവിടുകയായിരുന്നു. എന്നാൽ, പൊലീസ്​ ഓടിച്ചുവിട്ട മോഷ്​ടാവ്​ പുലർച്ചെ നാലോടെ വീണ്ടും മോഷണത്തിനെത്തിയതായി നാട്ടുകാർ പറയുന്നു.

പ്രദേശവാസികൾ എത്തിയതോടെ ഓടിക്കളയുകയായിരുന്നു. ഇതോടെയാണ് പൊലീസിനെതിരെ പരാതി ഉയർന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കള്ളന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button