അവയവക്കച്ചവടത്തിൽ വിറ്റത് 25 പേരുടെ അവയവങ്ങൾ…നജീബിന്റെ ഡയറിയിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്…

അവയവദാന കച്ചവടത്തിനായി മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടിലൂടെ ആറ് കോടിയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തൽ. വ്യാജരേഖ ചമച്ച് 25 പേരുടെ അവയവദാനം നടത്തി. അവയവകൈമാറ്റത്തിന് സഹായിച്ചെന്ന് സംശയിക്കുന്ന ആശുപത്രികളിലേക്കും അന്വേഷണം നീട്ടിയതായാണ് വിവരം. നജീബിനെതിരെ കൊലപാതകമടക്കം 12 കേസുകളാണ് ചുമത്തിയിരിക്കുന്നത്. നജീബിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങിയേക്കും.
മുഖ്യപ്രതി നജീബിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് അവയവദാനത്തിന് വ്യാജ രേഖകൾ ഉപയോഗിച്ചതിന്റെ വിശദവിവരങ്ങൾ ലഭിച്ചത്. നജീബിന്റെ ഡയറിയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ സുപ്രധാന വിവരങ്ങളുണ്ടെന്നാണ് വിവരം. അവയവ കൈമാറ്റത്തിന് സഹായം ചെയ്തതായി സംശയിക്കുന്ന ആശുപത്രികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ദാതാക്കൾക്ക് അഞ്ച് മുതൽ പത്ത് ലക്ഷം രൂപ വരെ നൽകിയാണ് അവയവദാനം നടത്തിയത്. സ്വീകർത്താക്കളിൽ നിന്ന് ഈടാക്കിയത് 50 ലക്ഷത്തോളം രൂപയാണ്. മുഖ്യപ്രതി നജീബിന്റെ അക്കൗണ്ടുകൾ വഴി ആറ് കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നതായും സൂചനയുണ്ട്. നജീബിനെ ഇന്ന് അന്വേഷണസംഘം വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കും.



