ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ചു…രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം…

ബൈക്കും ചരക്കുലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട്-പൊള്ളാച്ചി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത് . എലപ്പുള്ളി മണിയേരിയില്‍ വിഷ്ണു (25), പുതുശ്ശേരി മന്ദം സ്വദേശി കാര്‍ത്തിക് (26) എന്നിവരാണ് മരിച്ചത്.എലപ്പുള്ളി പേട്ട ജങ്ഷന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ അപകടമുണ്ടായത് . ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ബൈക്കിന് തീപിടിക്കുകയായിരുന്നു. തീപിടിച്ച ബൈക്കില്‍ നിന്ന് റോഡിലേക്ക് തലയടിച്ച് വീണാണ് യുവാക്കള്‍ മരിച്ചത്. ഇരുവരും എലപ്പുള്ളിയില്‍ പശുഫാം നടത്തിപ്പുകാരാണ്.

Related Articles

Back to top button