ജീവനക്കാരിയുടെ പരാതിക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന്; കേസെടുക്കാതെ പൊലീസ്

കൊച്ചി: ഓഫീസ് ജീവനക്കാരിയെ അകാരണമായി പിരിച്ചുവിട്ടതുമായ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ താര സംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കൊച്ചിയിലെ ഓഫീസിൽ ചേരുന്ന യോഗത്തിൽ ജീവനക്കാരിയുടെ പരാതിയും ചര്‍ച്ചയാകും. കഴിഞ്ഞ ദിവസമാണ് അമ്മ നേതൃത്വത്തിനെതിരെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായ യുവതി പൊലീസിനും തൊഴിൽ വകുപ്പിനും പരാതി നൽകിയത്. സംഘടനയ്ക്കുള്ളിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും ട്രഷറര്‍ ഉണ്ണി ശിവപാലും മാത്രം തീരുമാനിച്ചാണ് തന്നെ പുറത്താക്കിയതെന്നും പ്രസിഡൻ്റ് ശേത്വാ മേനോന് ഇതിനെ കുറിച്ച് അറിയില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതിനിടെ ഓഫീസിലെ സെക്യൂരുറ്റി ജീവനക്കാരനും നേതൃത്വത്തിനെതിരെ പരാതിയുമായി എത്തി. എറണാകുളം നോര്‍ത്ത് പൊലീസ് യുവതിയുടെ പരാതിയിൽ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button