യുവതി വാടകവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ… ഭർത്താവ് കസ്റ്റഡിയിൽ

വാടകവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ. ഒറ്റപ്പാലത്താണ് സംഭവം. തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടിലാണ് സേലം സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്തൂർ പൊത്തനായകൻ പാളയം പുതുക്കോത്തംപടി സ്വദേശിനി കൃഷ്ണവേണി (25) ആണു മരിച്ചത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ഭർത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്തൂർ സ്വദേശിയാണ് മണികണ്ഠൻ.

കഴിഞ്ഞദിവസം രാത്രി പത്തോടെയാണു യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. 10 വർഷത്തോളമായി ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുന്ന കുടുംബമാണ്. ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠൻ നിരന്തരം മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുള്ളതായി അയൽവാസികൾ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ തൊട്ടടുത്ത റൂമിലെ താമസക്കാരാണു കൃഷ്ണവേണിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Related Articles

Back to top button