തമിഴ്‌നാട്ടിൽ പുതിയ യുഗം…. മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി രമേശ് ചെന്നിത്തല

കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ഒരു പുതിയ യുഗത്തിന് തുടക്കമാവുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു. കോൺഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെ ടിവികെ സർക്കാർ അധികാരത്തിലേറുന്നത് ഏറെ സന്തോഷകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങൾ പൂർത്തീകരിക്കാൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാരിന് കഴിയട്ടെ എന്ന് ചെന്നിത്തല ആശംസിച്ചു. സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനും ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറൽ വ്യവസ്ഥയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പുതിയ ഭരണകൂടത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്….

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് അഭിനന്ദനങ്ങള്‍. തമിഴ്നാടിന്റെ ചരിത്രത്തില്‍ ഒരു പുതിയ യുഗം പിറക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള ജനാധിപത്യ മതേതര കക്ഷികളുടെ പിന്തുണയോടെയാണ് വിജയ്യുടെ ടി.വി.കെ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. ഇത് വലിയ സന്തോഷമുള്ള കാര്യമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് തമിഴ്നാടിനുള്ളത്. തമിഴ് ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ജീവനാഡിയായ ഫെഡറല്‍ വ്യവസ്ഥയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹത്തിന് കഴിയട്ടെ.

Related Articles

Back to top button