തമിഴ്നാട്ടിൽ ഇനി വിജയ്‍ യുഗം… രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ശ്രദ്ധേയമായി… 29-കാരി കീർത്തന മന്ത്രിസഭയിലെ ഏക വനിത

തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾക്കൊടുവിൽ തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ വേദിയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യമാണ്.

രാഹുലിനെ തന്റെ ‘സഹോദരൻ’ എന്നാണ് വിജയ് വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇരുവരും മൂന്ന് തവണ സംസാരിച്ചിരുന്നു. 2009-ൽ വിജയ് കോൺഗ്രസിൽ ചേരാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. വർഷങ്ങൾക്കിപ്പുറം വിജയ് രൂപീകരിച്ച സഖ്യത്തിലെ ഒരു കക്ഷിയായി കോൺഗ്രസ് മാറുകയും, വിജയ്‌യുടെ സ്ഥാനാരോഹണത്തിന് സാക്ഷിയാകാൻ രാഹുൽ എത്തുകയും ചെയ്തത് വലിയ രാഷ്ട്രീയ കൗതുകമായി.

വിജയ്‌ക്കൊപ്പം ഒൻപത് മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യമായ സെൽവി എസ്. കീർത്തന (29) ആണ് ശ്രദ്ധാകേന്ദ്രം. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന മുൻ പൊളിറ്റിക്കൽ കൺസൾട്ടന്റ് കൂടിയാണ്. കോൺഗ്രസ് മന്ത്രിമാരുടെ പ്രഖ്യാപനം വിശ്വാസവോട്ടിന് ശേഷമായിരിക്കും ഉണ്ടാകുക. നിലവിൽ ടി.വി.കെ അംഗങ്ങൾ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്.

Related Articles

Back to top button