കൊച്ചി കോർപറേഷനിൽ നിലവിലെ ഡെപ്യൂട്ടിമേയ മേയർ സ്ഥാനം രാജിവെക്കും…പുതിയ ഡെപ്യൂട്ടി മേയർ…

എറണാകുളം: കൊച്ചി കോർപറേഷനിൽ പുതിയ ഡെപ്യൂട്ടി മേയറെ ദിവസങ്ങൾക്കുള്ളിൽ തീരുമാനിച്ചേക്കും. നിലവിലെ ഡെപ്യൂട്ടി മേയർ ദീപക്​ ജോയ്​ അടുത്ത ദിവസം തന്നെ സ്ഥാനം രാജിവെക്കും. തൃപ്പൂണിത്തുറയിൽ നിന്ന്​ നിയമസഭയിലേക്ക്​​ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ്​ രാജി. ദീപക്​ പ്രതിനിധീകരിക്കുന്ന അയ്യപ്പൻകാവ്​ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പും നടക്കും.

സമുദായ സമവാക്യങ്ങളും ഗ്രൂപ്പ്​ താൽപര്യങ്ങളും അടക്കം പരിഗണിച്ചാണ്​ കൊച്ചിയിൽ പുതിയ ഡെപ്യൂട്ടി മേയറെ കോൺഗ്രസ്​ തീരുമാനിക്കുക. ദീപക്​ ജോയിക്കൊപ്പം നേരത്തേ പരിഗണിച്ചിരുന്ന വി.ആർ സുധീറിനാണ്​ കൂടുതൽ സാധ്യത. എളമക്കര സൗത്തിൽ നിന്നുള്ള കൗൺസിലറാണ്​ സുധീർ. ദീപകും സുധീറും ഒരേ ഗ്രൂപ്പുകാരുമാണ്​.

Related Articles

Back to top button