പന്തെടുക്കാൻ കിണറ്റിൽ ഇറങ്ങുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണു…14കാരന് ദാരുണാന്ത്യം…

പന്തെടുക്കാൻ കിണറ്റിൽ ഇറങ്ങുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണു. കണ്ണൂരിൽ 14കാരന് ദാരുണാന്ത്യം. കൊയ്യം ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ടിപി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. കൊയ്യത്തുള്ള മർക്കസിൽ കുട്ടികൾ ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് പരിസരത്തുള്ള ഒരു കിണറ്റിലേക്ക് വീണു. മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോൾ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.



