വിജയ് മുഖ്യമന്ത്രി ആകണം…വിജയ്‍യെ പിന്തുണച്ച് ഖുശ്ബു…

ടിവികെ അധ്യക്ഷൻ വിജയ്‍യെ പിന്തുണച്ച് ഖുശ്ബു സുന്ദർ. വിജയ് മുഖ്യമന്ത്രി ആകണമെന്ന് ഖുശ്ബു സുന്ദർ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ ജനങ്ങൾ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തുവെന്നും അയാൾ നയിക്കണമെന്നും ഖുശ്ബു എക്സിൽ കുറിച്ചു.അതേ സമയം, ടിവികെ സർക്കാർ രൂപീകരണ ശ്രമങ്ങളിൽ രണ്ടാം ദിനവും ഉടക്ക് തുടരുകയാണ് ഗവർണർ. 118 പേരുടെ പിന്തുണക്കത്ത് ഇല്ലാത്തതിനാൽ വിജയ്‍യെ ലോക് ഭവനിൽ നിന്ന് തിരിച്ചയച്ചു. സിപിഎം, സിപിഐ, വിസികെ പാർട്ടികൾ നാളെ സ്വീകരിക്കുന്ന നിലപാട് ആകും നിർണായകം. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ടിവികെ നേതാക്കൾ ഇടതുപാർട്ടികളുടെ ഓഫീസിൽ എത്തി. അതേസമയം ഉടൻ മറ്റൊരു തെരഞ്ഞെടുപ്പിൽ താത്പര്യമില്ലെന്ന് എം കെ സ്റ്റാലിൻ വ്യക്തമാക്കി.

Related Articles

Back to top button