ഭരണമാറ്റം: അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ പ്രധാന അഭിഭാഷകർ രാജിക്കത്ത് കൈമാറി

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാർ നിയമിച്ച പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരാണ് രാജിക്കത്ത് നൽകിയത്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് കൈമാറിയത്.
അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ പി ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, രാജിക്കത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ സംസ്ഥാന നിയമ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.



