വീടിന്റെ പിൻവാതിൽ വഴി കയറി മൊബൈൽ കവർന്നു… സിസിടിവി ദൃശ്യം വില്ലനായി, പ്രതി പിടിയിൽ

മലപ്പുറം: ചെമ്മാണിയോട് പാതിരക്കുളത്ത് വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതിയെ മേലാറ്റൂർ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീൻ (47) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 30-നാണ് പാതിരക്കുളത്തെ രാമകൃഷ്ണന്റെ വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന ഷംസുദ്ദീൻ മൊബൈൽ ഫോൺ കവരുകയായിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം പതിഞ്ഞിരുന്നു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഫോൺ പോലീസ് കണ്ടെടുത്തു. മേലാറ്റൂർ ഇൻസ്പെക്ടർ എ.സി. മനോജ് കുമാർ, സബ് ഇൻസ്പെക്ടർമാരായ കെ. പ്രദീപ്, മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button