കേരളാകോൺഗസ്ര് നാമാവശേഷമാകുന്നു.. പാലായിൽ മാണി സി കാപ്പൻ വിജയിച്ചു

പാലാ : കേരളാകോൺഗസ്ര് നാമാവശേഷമാകുന്നു. ജോസ് കെ മാണിയെ പിന്നിലാക്കി പാലായിൽ മാണി സി കാപ്പൻ വിജയിച്ചു. പ്രതീക്ഷയോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിയുടെ എൻഡിഎ സ്ഥാനാർഥി ഷോൺ ജോർജിന് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായില്ല.ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയം ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന നിയമസഭാ മണ്ഡലമായിരുന്നു പാലാ. കേരളാ കോൺഗ്രസിൻ്റെ (എം) ഹൃദയഭൂമിയായ പാലായിൽ ഇത്തവണ വിജയം ഉറപ്പിച്ചാണ് ജോസ് കെ മാണി മത്സരത്തിറങ്ങിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് മറുപടി പറയേണ്ട സാഹചര്യം ജോസിനുണ്ടായിരുന്നു. എന്നാൽ മാണി സി കാപ്പൻ്റെ കുതിപ്പാണ് 2026ലും കാണാൻ സാധിച്ചത്.



