ഇടതിന് കിതപ്പ്… പ്രതീക്ഷകൾ എല്ലാം തെറ്റിച്ച് ലീഡ് നില..മുഖ്യമന്ത്രിയും 12 മന്ത്രിമാരും പിന്നിലേക്ക്.. വിഡി സതീശൻ പറഞ്ഞത് സത്യമാകുമോ?…

ധർമ്മടം: പ്രതീക്ഷകൾ എല്ലാം തെറ്റിച്ച് ധർമ്മടത്ത് ലീഡ് നില. മുഖ്യമന്ത്രി പിണറായി വിജയൻ 731 വോട്ടുകൾക്ക് പിന്നിലേക്ക്. പാർട്ടിയുടെ കേഡർവോട്ടായിരുന്നു മുഖ്യമന്ത്രിയുടേത്. മുഖ്യമന്ത്രിയോടൊപ്പം കേരളത്തിലെ 12 ഇടത് മന്ത്രിമാരും വോട്ട് നിലയിൽ പിന്നിലേക്ക് പോയിരിക്കുന്നു. ഫലം വരുമ്പോൾ എൽഡിഎഫിലെ ഒരു ഡസൻ മന്ത്രിമാർ പിന്നിലേക്ക് പോകുമെന്ന് വിഡി സതീശൻ പറഞ്ഞത് സത്യമാവുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേടും കേരളം. ആരാകും മുഖ്യമന്ത്രി. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ‌ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് എൽഡിഎഫ്‌ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്നതിൽ ആകാംക്ഷഏറെയാണ്.

കേരളത്തിനെ കൂടാതെ അസം, പശ്ചിമ ബം​ഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അസമിലും തമിഴ്നാട്ടിലും എക്സിറ്റ് പോൾ ഫലങ്ങൾ തുടർഭരണം പ്രവചിച്ചപ്പോൾ പശ്ചിമ ബം​ഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

Related Articles

Back to top button