ഹരിപ്പാട് രമേശ് ചെന്നിത്തല 4765 വോട്ടുകൾക്ക് മുന്നിൽ

ഹരിപ്പാട് : നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ഹരിപ്പാട് രമേശ് ചെന്നിത്തല മുന്നിൽ. 4765 വോട്ടിനാണ് രമേശ് ചെന്നിത്തല ലീഡ് ചെയ്യുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി റ്റി.റ്റി ജിസ്മോനെയും ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയെയും പിന്നിലാക്കിയാണ് രമേശ് ചെന്നിത്തലയുടെ മുന്നേറ്റം. കേരളത്തിൽ യുഡിഎഫ് 94 , എൽഡിഎഫ് 40, എൻഡിഎ 6 എന്നിങ്ങനെയാണ് വോട്ട് നില
നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേടും കേരളം. ആരാകും മുഖ്യമന്ത്രി. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിലുള്ളത്. ഇത്തവണ കേരളത്തിലെ പോളിംഗ് ശതമാനം 78.27 ശതമാനമായിരുന്നു. കനത്ത പോളിങ് നടന്ന സംസ്ഥാനത്ത് ഭരണം ആര് നേടുമെന്നതിൽ ആകാംക്ഷഏറെയാണ്.
കേരളത്തിനെ കൂടാതെ അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അസമിലും തമിഴ്നാട്ടിലും എക്സിറ്റ് പോൾ ഫലങ്ങൾ തുടർഭരണം പ്രവചിച്ചപ്പോൾ പശ്ചിമ ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.



