വൻ പരാജയം ഏറ്റുവാങ്ങാൻ ഒരുങ്ങുകയാണോ എൽഡിഎഫ്? ഇവിഎം എണ്ണിത്തുടങ്ങുമ്പോൾ ഫലങ്ങൾ ഇങ്ങനെ…

തിരുവനന്തപുരം: യുഡിഎഫ് കുതിപ്പ് തുടങ്ങി. 90 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുമ്പോൾ 44 സീറ്റിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 5 സീറ്റുകളിൽ ലീഡുമായി എൻഡിഎയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. മന്ത്രിമാരായ എംബി രാജേഷ്, വീണാ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവർ പിന്നിലാണ്.
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുന്നു. 2026ൽ ബിജെപി സ്ഥാനാർത്ഥി ഒ രാജഗോപാൽ വിജയിച്ച മണ്ഡലമാണ് നേമം. ഇക്കുറി ബിജെപി വിജയം ഉറപ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണിത്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ സിറ്റിംഗ് മണ്ഡലമാണ്. വി ശിവൻകുട്ടിയാണ് ഇക്കുറിയും ഇടത് സ്ഥാനാർത്ഥി.
ധർമടത്ത് പിണറായി വിജയൻ ലീഡ് ചെയ്യുന്നു. മന്ത്രി എം.ബി രാജേഷും വീണാ ജോർജും പിന്നിലാണ്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുന്നിലാണ്. പാലായിൽ ജോസ് കെ.മാണി പിന്നിൽ. പയ്യന്നൂരിൽ ടി.ഐ.മധുസൂദനനാണ് മുന്നിൽ. പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. മൂന്നു മുന്നണികൾക്കും മണ്ഡലത്തിൽ ലീഡ് മാറിമറിയുകയാണ്. തളിപ്പറമ്പിൽ പി.കെ.ശ്യാമള മുന്നിലാണ്. കോട്ടയത്തും മലപ്പുറത്തും യുഡിഎഫിന് അനുകൂലമാണ് ആദ്യഘട്ട ട്രൻഡ്.



