ഊട്ടിയിലേക്ക് വിനോദയാത്ര പോയ മലയാളി കുടുംബത്തിന് ദാരുണാന്ത്യം….

ബെംഗളൂരു: ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളിസംഘം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു കുഞ്ഞുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ കണ്ണൂർ സ്വദേശികളായ മൂന്നുപേരാണ് മരണപ്പെട്ടത്. മുനീർ (30), മുനീറ (45), മോഹിസ് ഷിദാൻ (മൂന്നരവയസ്സ് – കുഞ്ഞ്). അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റു നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button