കണ്ണൂർ ചെറുപുഴയിൽ തർക്കത്തിനിടെ അച്ഛൻ മകനെ വെട്ടിക്കൊന്നു….

കണ്ണൂർ: ചെറുപുഴയിൽ തർക്കത്തിനിടെ മകനെ അച്ഛൻ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനിൽ (46) ആണ് മരിച്ചത്. സംഭവത്തിൽ മകനെ വെട്ടിയ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒറ്റപ്പെട്ട സ്ഥലത്തുള്ള വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇവിടെ ഇവർ തമ്മിൽ ഏതെങ്കിലും വിഷയത്തിൽ തർക്കം ഉണ്ടാവുകയും, തുടർന്നുണ്ടായ പ്രകോപനത്തിൽ പിതാവ് രാഘവൻ മകനെ വെട്ടിക്കൊല്ലുകയുമായിരുന്നു.

സംഭവമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും പ്രതിയായ രാഘവനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

Related Articles

Back to top button