പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഏരിയാ സെക്രട്ടറിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കി….53 പ്രവർത്തകർ സിപിഐയിലേക്ക്

എറണാകുളം: എറണാകുളത്ത് സി പി എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ ഏരിയ സെക്രട്ടറി അടക്കം 53 പ്രവർത്തകർ സി പി ഐയിൽ ചേർന്നു. സി പി എം കൂത്താട്ടുകുളം മുൻ ഏരിയാ സെക്രട്ടറി ഷാജു ജേക്കബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് സി പി ഐയിൽ ചേർന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഷാജുവിനെ സി പി എമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ദീർഘകാലമായി സി പി എമ്മും ഷാജു ജേക്കബിനുമിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയുടെ പരാജയം അതിന് ശേഷം കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിച്ച സി പി എം സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെടുംകയും ഷാജു മാത്രം വിജയിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു.

എന്നാൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാവാനുള്ള കാരണക്കാരൻ ഷാജി ജേക്കബാണ് എന്ന വിലയിരുത്തലിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പിന്നാലെ പാർട്ടിയിൽ നിന്നും സി പി എം പുറത്താക്കിയിരുന്നു. അതിന് ശേഷമാണ് ഷാജുവീന് ഒപ്പമുള്ള പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള 53 പേർ സി പി ഐയിൽ ചേർന്നിരിക്കുന്നത്. ഇവരിൽ പാലക്കാട് പഞ്ചായത്തിന്റെ പഴയ വൈസ് പ്രസിഡന്റ് ബിജു, ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആലി ഷാജു ഉൾപ്പെടെയുള്ള മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളും മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരുന്നവരുമാണ് സി പി ഐൽ ചേർന്നത്. സി പി ഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്റഫിന്റെയും മുൻ എം എൽ എമാരായ ബാബു പോളിന്റെയും എൽദോ എബ്രഹാമിന്റെയും സാന്നിധ്യത്തിലാണ് ഇവർ സി പി ഐ അംഗത്വം ഏറ്റെടുത്തത്. വരും ദിവസന്തങ്ങളിൽ കൂടുതൽ സി പി എം പ്രവർത്തകർ സി പി ഐ ലേക്ക് മാറുമെന്നാണ് ഷാജു ജേക്കബിന്റെ അവകാശവാദം.

Related Articles

Back to top button