‘ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുൾപ്പെടെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇടതുപക്ഷം അധികാരത്തിൽ വരാൻ…കെ എൻ ബാലഗോപാൽ

കേരളത്തിൽ ജനവിധി ഇടതുമുന്നണിക്ക് അനുകൂലമായിരുക്കുമെന്ന് കെ എൻ ബാലഗോപാൽ. ക്ഷേമപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കുൾപ്പെടെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇടതുപക്ഷം അധികാരത്തിൽ വരണമെന്നാണെന്ന് അദ്ദേഹം പറഞ്ഞു. കേൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ശമ്പളവും പെൻഷനും വെട്ടിക്കുറക്കുന്ന സാഹചര്യമുണ്ടായിട്ടും കേരളം എല്ലാ മേഖലയിലും മുന്നോട്ട് പോയി. കേന്ദ്ര സർക്കാർ സാമ്പത്തികമായി ശ്വാസം മുട്ടിച്ചിട്ടും ക്ഷേമപെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കേരള സർക്കാരിന് സാധിച്ചു.



